കേരളം

kerala

ETV Bharat / state

സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ നാല് പേർ അറസ്റ്റില്‍

വീട്ടുകാർ മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ച കാമുകിയെ ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയ ശേഷം വിവാഹം ചെയ്തയാളാണ് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഗഫൂർ

സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസ്  തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഗഫൂർ  വീട്ടുകാർ മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ച കാമുകി  ഹേബിയസ് കോർപ്പസ് ഹർജി
സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ നാല് പേർ അറസ്റ്റില്‍

By

Published : Dec 11, 2019, 9:38 PM IST

തൃശൂര്‍: സദാചാര പൊലീസ് ചമഞ്ഞ് പണംതട്ടിയ കേസില്‍ നാലംഗ സംഘം അറസ്റ്റില്‍. തൃശൂർ വരന്തരപ്പിള്ളി വേലൂപ്പാടം കിണർ എടക്കണ്ടം വീട്ടിൽ ഗഫൂർ, സുഹൃത്തുക്കളായ ഹഫീസ്(30), മുഹമ്മദ് റഫീഖ്(29), ശ്രുതീഷ് കുമാർ(25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ മാസം ഏഴിന് വേലൂപ്പാടത്ത് കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ ഗഫൂറും സംഘവും ആക്രമിക്കുകയും നഗ്നനാക്കി വീഡിയോ പകർത്തുകയുമായിരുന്നു. ഭീഷണിപ്പെടുത്തി പണവും അര പവന്‍റെ സ്വർണമോതിരവും അപഹരിച്ച ശേഷം യുവാവിന്‍റെ കണ്ണുകെട്ടി എടിഎം കാർഡ് ഉപയോഗിച്ച് 4900 രൂപയും പിൻവലിപ്പിച്ചു. യുവാവിന്‍റെ ബന്ധുവിനൊക്കെണ്ട് 15000 രൂപ അക്കൗണ്ടില്‍ ഇട്ട ശേഷം തുക പിൻവലിക്കുകയും ചെയ്തതായാണ് പരാതി.

വീട്ടുകാർ മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ച കാമുകിയെ ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയ ശേഷം വിവാഹം ചെയ്തയാളാണ് അറസ്റ്റിലായ ഗഫൂർ. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സ്വദേശിയായ ഇയാളുടെ കാമുകിയെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വീട്ടുകാർ മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ചതിനെത്തുടർന്ന് ഗഫൂർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.

ABOUT THE AUTHOR

...view details