തൃശൂർ: രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം തൃശൂരിൽ സ്ഥിരീകരിച്ചു. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് മങ്കിപോക്‌സ് ബാധിച്ച് മരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലത്തിലാണ് യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ആദ്യം: തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ച് പരിശോധന ഫലം
വിദേശത്തെ പരിശോധനയില്‍ തന്നെ യുവാവിന് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.
രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം തൃശൂരിൽ
ജൂലൈ 21ന് യുഎഇയിൽ നിന്നെത്തിയ യുവാവ് ശനിയാഴ്‌ച(ജൂലൈ 30) രാവിലെയാണ് മരിച്ചത്. വിദേശത്തെ പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ലഭിച്ചത്.
യുഎഇയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിർദേശവും നല്‍കിയിട്ടുണ്ട്.