തൃശൂര്‍: പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ലെന്ന് മന്ത്രി ജി.സുധാകരന്‍റെ മുന്നറിയിപ്പ്. ധാർമികതയില്ലാത്ത ഉദ്യോഗസ്ഥരാണ് ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പുഴക്കലിൽ പുതിയതായി നിർമിച്ച പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി ജി സുധാകരൻ - പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ല; മന്ത്രി ജി.സുധാകരൻ
ദേശീയപാത അതോറിറ്റി കേരളത്തിലെ ദേശീയപാതയെ അവഗണിക്കുകയാണെന്നും മന്ത്രി ജി. സുധാകരൻ ആരോപിച്ചു. തൃശൂര്‍ പുഴക്കലിൽ പുതിയതായി നിർമിച്ച പാലം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒക്‌ടോബർ 31നകം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി കേരളത്തിലെ ദേശീയപാതയെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി മണ്ഡലത്തിലെ റോഡ് വികസനത്തിന് 20.38 കോടി അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയ പുഴക്കൽ പാലം മാതൃകയാണ്. ജനപ്രതിനിധികളുടെ ഇടപെടൽ ഇതിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, എം.പിമാരായ ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.