കേരളം

kerala

ETV Bharat / state

തൃശൂരില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ - mavoist

പുരോഗമന യുവജന പ്രസ്ഥാനത്തിന്‍റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്.

മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

By

Published : Mar 31, 2019, 10:05 AM IST

Updated : Mar 31, 2019, 12:07 PM IST

തൃശൂരില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
തൃശൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. മാവോയിസ്റ്റ് നേതാവായിരുന്ന സി പി ജലീലിന്‍റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, തണ്ടര്‍ ബോള്‍ട്ട് എന്ന ഭീകരസേനയെ പിരിച്ച് വിടുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. പുരോഗമന യുവജന പ്രസ്ഥാനത്തിന്‍റെ പേരിൽ മൊബൈൽ നമ്പറുകളുൾപ്പെടെ പോസ്റ്ററിലുണ്ട്. പെട്രോളിംഗിനിറങ്ങിയ പൊലീസാണ് പോസ്റ്റര്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് ആറിന് വയനാട്ടിലെ വെത്തേരിയില്‍ ഒരു റിസോര്‍ട്ടിന് സമീപം പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെയ്പിലാണ് സി പി ജലീല്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് വെടിയുതിര്‍ത്തതെന്ന് ജലീലിന്‍റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Last Updated : Mar 31, 2019, 12:07 PM IST

ABOUT THE AUTHOR

...view details