കേരളം

kerala

By

Published : Dec 18, 2019, 9:44 AM IST

ETV Bharat / state

തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ പിടിയിൽ

ചികിത്സയിലിരുന്ന ആറ് തടവുകാരും, ഒരു രോഗിയുമാണ് ഇന്നലെ വൈകീട്ട് എട്ടു മണിയോടെ രക്ഷപ്പെട്ടത്.

മാനസീകാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ പിടിയിൽ
മാനസീകാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ പിടിയിൽ

തൃശ്ശൂര്‍:ജില്ലാ മാനസിക ആരോഗ്യകേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ഏഴ് അന്തേവാസികളിൽ ഒരാളെ പൊലീസ് കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് ചാടിപ്പോയവരിൽ ഒരാളായ രാഹുലിനെ കണ്ടെത്തിയത്.

ചികിത്സയിലിരുന്ന ആറ് തടവുകാരും, ഒരു രോഗിയുമാണ് ഇന്നലെ വൈകീട്ട് എട്ടു മണിയോടെ രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എആർ ക്യാമ്പിലെ പൊലീസുകാരനെ മർദ്ദിച്ച് അവശനാക്കി ആഭരണവും മൊബൈലും കവർന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെ ആശുപത്രിയിലെ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന ഹാളില്‍ നിന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.

സംഭവത്തെത്തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. രക്ഷപ്പെട്ട ഏഴുപേരും പലവഴിക്ക് പോയതിനാൽ പൊലീസിന് ഇവരെ കണ്ടെത്തുക എന്നത് ദുഷ്കരമാകും.

ABOUT THE AUTHOR

...view details