20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ - യുവാവ് അറസ്റ്റിൽ
ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചുള്ള പരിശോധനയിലാണ് യുവാവ് പിടിയിലായത്
തൃശൂർ:തിരുവില്വാമലയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒറ്റപ്പാലം പാലപ്പുറം വിലക്കിത്തല വീട്ടിൽ അനിൽകുമാർ (40) ആണ് പിടിയിലായത്. 20 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം ഇയാളില്‍ നിന്ന് പിടികൂടി. ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചുള്ള പരിശോധനയിലാണ് യുവാവ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ സി എച്ച് ഹരികുമാർ, പ്രിവന്‍റീവ് ഓഫീസർ ആർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി എച്ച് മീരാസാഹിബ്, കെ ലത്തീഫ്, ജിദേഷ്കുമാർ എം എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.