തൃശൂര്‍:മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. പെരിങ്ങാല ചായിക്കാര പരേതനായ പള്ളിയാന്‍റെ മകന്‍ മുരളി (45)ആണ് മരിച്ചത്. ഇയാൾ സ്ഥിരം മദ്യപാനിയാണ്. മദ്യപാനത്തെ തുടര്‍ന്ന് മുരളിയുടെ ഭാര്യയും മകനും വീട്ടില്‍ നിന്നും ഒരു വര്‍ഷമായി മാറി താമസിക്കുകയാണ്. ഇതോടെ ഒറ്റക്കായിരുന്നു താമസം.
ലോക്ക് ഡൗണ്‍: മദ്യം ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്തു
മദ്യപാനത്തെ തുടര്‍ന്ന് മുരളിയുടെ ഭാര്യയും മകനും വീട്ടില്‍ നിന്നും ഒരു വര്‍ഷമായി മാറി താമസിക്കുകയാണ്. ഇതോടെ ഒറ്റക്കായിരുന്നു താമസം.
മദ്യം ലഭിക്കാതായതോടെ വെള്ളിയാഴ്ച രാവിലെ ഇയാൾ പെരിങ്ങാലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തന്‍കുരിശ് ബെവ്കോ ഷോപ്പിലും എത്തി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ് ആയ്യൂര്‍വേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമ്പലമേട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചു.