കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്; സുപ്രീംകോടതി വിധി യുഡിഎഫിന് തിരിച്ചടിയെന്ന് മന്ത്രി എ.സി. മൊയ്തീൻ - മന്ത്രി എ.സി. മൊയ്തീൻ

വിധിയുടെ പകർപ്പ് കിട്ടിയതിന് ശേഷം കേസിൽ കക്ഷി ചേരുന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്നും എ.സി മൊയ്തീൻ

Local elections; UDF suffers setback by Supreme Court verdict Moiteen  Local elections  UDF  UDF suffers setback by Supreme Court verdict Moiteen  തദ്ദേശ തെരഞ്ഞെടുപ്പ്  യുഡിഎഫ്  മന്ത്രി എ.സി. മൊയ്തീ
തദ്ദേശ

By

Published : Mar 6, 2020, 1:27 PM IST

തൃശ്ശൂർ: തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്ന യുഡിഎഫിന്‍റെ വാദഗതിക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധിയെന്ന് മന്ത്രി എ. സി. മൊയ്തീൻ. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പ്രക്രിയയിലേക്ക് ഉടൻ പോകാൻ സാധിക്കുമെന്ന് എ.സി മൊയ്തീൻ പറഞ്ഞു. 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താൻ കഴിയും. അതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കി. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടപ്പാക്കാൻ വേണ്ടിയുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വിധിയുടെ പകർപ്പ് കിട്ടിയതിന് ശേഷം കേസിൽ കക്ഷി ചേരുന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details