തൃശൂര്‍:വാല്‍പ്പാറയിലെ വരട്ടുപ്പാറ എസ്റ്റേറ്റില്‍ പുലിയുടെ ജഡം കണ്ടെത്തി. മൂന്നുവയസുള്ള ആണ്‍പുലിയുടെ ജഡം ജനവാസ മേഖലയിലാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
തൃശൂരിലെ വരട്ടുപ്പാറ എസ്റ്റേറ്റില്‍ പുലി ചത്ത നിലയില്‍ - തൃശൂര്‍ ഇന്നത്തെ വാര്‍ത്ത
വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നുവയസുള്ള ആണ്‍പുലിയുടെ ജഡമാണ് കണ്ടെത്തിയത്
വ്യാഴാഴ്‌ച പുലര്‍ച്ചെ, വരട്ടുപ്പാറയിലെ ഉസ്‌മാന്‍ എന്നയാളുടെ കടയുടെ പിറകിലുള്ള കോഴിക്കൂടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുലിയുടെ ജഡം നാട്ടുകാരാണ് കണ്ടെത്തിയത്. കാേഴിക്കൂട് തുറന്ന നിലയിലായിരുന്നു. പുലിയുടെ ഒരു കൈ കോഴിക്കൂടിനുള്ളിലുള്ളിലായിരുന്നു.
പുലിയുടെ ദേഹത്ത് പുറമേ പരിക്കുകള്‍ ഇല്ലെങ്കിലും മരണകാരണം വ്യക്തമല്ല. വാല്‍പ്പാറ റേഞ്ച് ഓഫിസര്‍ വെങ്കിടേഷിന്‍റെ നേതൃത്വത്തില്‍ ജഡം, റൊട്ടിക്കട റെസ്‌ക്യൂ സെന്‍ററിലേക്ക് മാറ്റി. വെള്ളിയാഴ്‌ചത്തെ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷമേ, മരണകാരണം വ്യക്തമാകൂ എന്ന് വനപാലകര്‍ അറിയിച്ചു.