തൃശൂര്‍:നാട്ടികയില്‍ നായയെ വിഴുങ്ങിയതിനെ തുടര്‍ന്ന് അനങ്ങാനാവാതെ കിടന്നിരുന്ന മലമ്പാമ്പിനെ പിടികൂടി. തളിക്കുളം ആനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരെത്തിയാണ് പിടികൂടിയത്. ഇവര്‍, പാമ്പിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
നായയെ വിഴുങ്ങിയ മലമ്പാമ്പ്!!! ദൃശ്യം കാണാം... - large snake
തളിക്കുളം ആനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരെത്തിയാണ് പാമ്പിനെ പിടികൂടിയത്.
ശനിയാഴ്ച്ച രാത്രിയോടെ നാട്ടിക ഇയ്യാനി ക്ഷേത്രത്തിനടുത്ത് മലമ്പാമ്പിനെ പ്രദേശവാസികള്‍ കണ്ടെങ്കിലും ആളുകള്‍ കൂടിയതോടെ കടന്നുകളഞ്ഞിരുന്നു. രാത്രിയായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന്, ഞായറാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് ക്ഷേത്രത്തിനടുത്ത കുറ്റിക്കാട്ടില്‍ ഇരയെ വിഴുങ്ങി വീര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വലിയ നായയെയാണ് മലമ്പാമ്പ് വിഴുങ്ങിയതെന്ന് തളിക്കുളം ആനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
ALSO READ:ഇരുമ്പ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം