കേരളം

kerala

By

Published : Oct 4, 2020, 2:22 PM IST

ETV Bharat / state

സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വനിതാ ഡോക്‌ടർ മരിച്ചു

മൂവാറ്റുപുഴ സ്വദേശി സോനയാണ് മരിച്ചത്. സുഹൃത്തും ബിസിനസ് പാർട്ട്ണറുമായ പാവറട്ടി സ്വദേശി മഹേഷാണ് സോനയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

lady doctor death in thrissur  friend stabbed lady doctor  lady doctor death kerala  വനിതാ ഡോക്‌ടർ മരിച്ചു  കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ചു  ചികിത്സയിൽ കഴിഞ്ഞിരുന്ന വനിതാ ഡോക്‌ടർ മരിച്ചു
സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വനിതാ ഡോക്‌ടർ മരിച്ചു

തൃശ്ശൂർ: കുട്ടനെല്ലൂരിൽ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വനിതാ ഡോക്‌ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഡോ. സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സോനക്ക് കുത്തേറ്റത്. സുഹൃത്തും ബിസിനസ് പാർട്ട്ണറുമായ പാവറട്ടി സ്വദേശി മഹേഷാണ് സോനയെ കുത്തിയത്. ഡോ. സോനയും മഹേഷും ചേർന്ന് കുട്ടനെല്ലൂരിൽ "ദ ഡെന്‍റസ്റ്റ് ക്ലിനിക്ക്" നടത്തുകയായിരുന്നു. മഹേഷ് ഇപ്പോൾ ഒളിവിലാണ്.

മഹേഷുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് സോന പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്നാണ് മഹേഷ് കുത്തിയതെന്ന് പൊലീസ് പറയുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞ് കഴിയുന്ന സോന രണ്ട് വര്‍ഷമായി മഹേഷിനൊപ്പം ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

ABOUT THE AUTHOR

...view details