തൃശൂർ: ദേശീയപാതയിൽ ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി കുതിരാൻ തുരങ്കപാത താല്‍ക്കാലികമായി തുറന്നു. കുതിരാൻ റോഡില്‍ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് തുരങ്കപാത ഭാഗികമായി തുറക്കാൻ അധികൃതർ തീരുമാനിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെ ഗതാഗതനിയന്ത്രണം.
കുതിരാനില്‍ ഗതാഗത നിയന്ത്രണം; തുരങ്കപാത ഭാഗികമായി തുറന്നു
ഇന്ധന ടാങ്കറുകൾ പോലുളള അപകടസാധ്യതയേറിയ വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിടില്ല. തുരങ്കത്തിലെ മൂന്ന് വരി പാതയിലെ ഒരു വരിയിലൂടെയാവും ഗതാഗതം.
പാലക്കാട് ഭാഗത്തു നിന്നുള്ള ഭാരവാഹനങ്ങൾ കടത്തിവിടാനാണ് ഒരു തുരങ്കം ഭാഗികമായി തുറന്നു കൊടുത്തത്. വായു - വെളിച്ച സംവിധാനങ്ങൾ പ്രവർത്തനക്ഷമമായതിന്‍റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കൊച്ചിയിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഈ വാഹനങ്ങൾ ഷൊർണൂർ വഴിയോ ചേലക്കര വഴിയോ പോകണം. ട്രയൽ വിജയകരമായതായി ജില്ലാ കലക്ടർ പ്രതികരിച്ചു
ഇന്ധന ടാങ്കറുകൾ പോലുളള അപകടസാധ്യതയേറിയ വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിടില്ല. തുരങ്കത്തിലെ മൂന്ന് വരി പാതയിലെ ഒരു വരിയിലൂടെയാവും ഗതാഗതം. മറ്റ് രണ്ട് വരികൾ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. തുരങ്കത്തിന്‍റെ ഇരു ഭാഗത്തും രണ്ട് ഫയർ ടെന്‍ററുകളും രണ്ട് ക്രെയിനുകളും ഏർപ്പെടുത്തും. ട്രയൽ റണ്ണിനായി 350ലേറെ പൊലീസ് ഉദ്യോഗസ്ഥർ, 250ലേറെ വോളണ്ടിയർമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.