തൃശൂര്‍ : ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. മാള സ്വദേശി ആദിത്യന്‍, ശ്രീനാരായണപുരം സ്വദേശി വിഷ്‌ണു എന്നിവരാണ് മരിച്ചത്. ടികെഎസ് പുരം ക്ഷേത്രത്തിന് സമീപം ഇന്ന് (18 ഏപ്രില്‍ 2022) രാവിലെയാണ് അപകടം നടന്നത്.
കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം - accident
മാള സ്വദേശി ആദിത്യന്‍, ശ്രീനാരായണപുരം സ്വദേശി വിഷ്‌ണു എന്നിവരാണ് മരിച്ചത്
കൊടുങ്ങല്ലുരില്‍ ബൈക്കപകടം; രണ്ട് പേര്‍ മരിച്ചു
മുത്തകുന്നം പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയാണ് അപകടത്തില്‍ മരിച്ച ആദിത്യന്‍. കുന്നംകുളം റോഡിൽ നിന്നും സർവീസ് റോഡിലേക്ക് കയറി വന്ന ബൈക്ക് വടക്കുഭാഗത്ത് നിന്നും വരികയായിരുന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് വാഹനങ്ങളും തകര്‍ന്നു.