കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ തൃപ്രയാർ രാമചന്ദ്രൻ ചെരിഞ്ഞു - elephant died
എരണ്ടിക്കെട്ടിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു
തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ കൊമ്പന്‍ തൃപ്രയാര്‍ രാമചന്ദ്രന്‍ ചെരിഞ്ഞു. 63-ാം വയസിലും പൂരപ്പറമ്പുകളിലെ പ്രധാന ആകര്‍ഷക സൗന്ദര്യമായിരുന്ന രാമചന്ദ്രന്‍. തൃശൂര്‍ പൂരത്തില്‍ പാറമേക്കാവ് വിഭാഗത്തിന്‍റെ തിടമ്പേന്തി പന്തലില്‍ നില്‍ക്കുന്നത് രാമചന്ദ്രനായിരുന്നു. തൃശൂര്‍ മണ്ണുത്തിയിലാണ് രാമചന്ദ്രന്‍റെ ജനനം. അഞ്ചാം വയസില്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നടയിരുത്തി. ഭയമില്ലാത്തവന്‍ എന്നാണ് രാമചന്ദ്രനെ വിശേഷിപ്പിക്കുന്നത്. ഏറെ നാളായി എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാമചന്ദ്രന്‍റെ നില മൂന്ന് ദിവസമായി അതീവ ഗുരുതരമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരത്തിനായി കോടനാട്ടേക്ക് കൊണ്ടു പോകും.