തൃശൂർ: ഹോം ക്വാറൻ്റെയിനിൽ കഴിയുന്നവരുടെ സുഖ വിവരങ്ങൾ അന്വേഷിച്ചും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയും കേരള പൊലീസിൻ്റെ ഇടപെടൽ. ''ജനങ്ങളോട് ഒപ്പമുണ്ട് പൊലീസ്'' എന്ന പരിപാടിയുടെ ഭാഗമായി കൊവിഡ് ഹോംക്വാറൻ്റെയിനിൽ കഴിയുന്നവരുടെ വാട്ട്‌സ് ആപ്പ് നമ്പറുകളിലേക്ക് വിളിച്ച് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ വീഡിയോ ചാറ്റ് നടത്തി.
ജനങ്ങളോട് ഒപ്പമുണ്ട് പൊലീസ്; വീഡിയോ ചാറ്റുമായി കേരള പൊലീസ്
''ജനങ്ങളോട് ഒപ്പമുണ്ട് പൊലീസ്'' എന്ന പരിപാടിയുടെ ഭാഗമായി കൊവിഡ് ഹോംക്വാറൻ്റെയിനിൽ കഴിയുന്നവരുമായി കേരള പൊലീസ് വീഡിയോ ചാറ്റ് നടത്തി
സമൂഹ വ്യാപനം തടയുന്നതിനായി അസുഖ ബാധിതരുമായി ഏതെങ്കിലും വിധത്തിൽ അടുത്തിടപഴകിയവർ വീടുകളിൽ തന്നെ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇത്തരത്തിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നവർക്ക് മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്. ഇതിനൊരു പ്രതിവിധിയായാണ് കേരള പൊലീസ് ഇവരുമായി വീഡിയോ ചാറ്റ് നടത്തുന്നത്. വരും ദിവസങ്ങളിൽ ഇവരോടൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തും.
തൃശൂർ റേഞ്ചിന് കീഴിൽ 47,000ത്തിലധികംപേർ ഹോം ക്വാറൻ്റെയിനിൽ കഴിയുന്നതായാണ് കണക്കുകൾ.