തൃശൂര്‍:മണ്ണുത്തി കാർഷിക സർവകലാശാലയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച്. ക്യാമ്പസിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതിനെതുടര്‍ന്ന്, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. ബി.എസ്.സി ഹോണേഴ്‌സ് അഗ്രിക്കൾച്ചറൽ ഒന്നാം വർഷ വിദ്യാർഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ (20) നവംബര്‍ ഏഴിന് രാവിലെയാണ് ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്യാമ്പസില്‍ നടന്ന റാഗിങ്ങിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ വിദ്യാര്‍ഥിയെ പ്രേരിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മഹേഷ് ആത്മഹത്യ ചെയ്യാൻ കാരണം റാഗിങ് ആണോ എന്ന് പരിശോധിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. സംഭവം ഒതുക്കിതീര്‍ക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നു. ക്യാമ്പസില്‍ നേരത്തെയും റാഗിങ് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സംഘടന ആരോപിച്ചു.