തൃശൂർ:തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്‌പെൻഷൻ നടപടികൾ പിൻവലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഏഴ് പേര്‍ക്കെതിരെ കുറ്റാരോപണങ്ങളിൽ മതിയായ തെളിവുകൾ കണ്ടെത്താത്ത സാഹചര്യത്തിൽ ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കും. ബാക്കി ഏഴ് ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതായി സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി.
ഇതനുസരിച്ച് ഇവരുടെ സസ്‌പെൻഷൻ പിൻവലിച്ച് വ്യവസ്ഥകൾക്ക് വിധേയമായി തൃശൂർ ജില്ലയ്‌ക്ക് പുറത്ത് നിയമനം നല്‍കാനും ഉത്തരവില്‍ പറയുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച രണ്ട് പേരില്‍ ഒരാള്‍ക്ക് കൃത്യനിർവഹണത്തിൽ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തി. ഇയാൾക്കെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.