കേരളം

kerala

ETV Bharat / state

മത്സ്യം പിടിക്കാന്‍ വലയിട്ടപ്പോള്‍ കിട്ടിയത് മോഷണം പോയ ബൈക്ക്

പുഴയില്‍ മത്സ്യം പിടിക്കാന്‍ വലയിട്ടപ്പോഴാണ് ബൈക്ക് കുടുങ്ങിയത്. മാസങ്ങള്‍ക്ക് മുന്‍പ് മോഷണം പോയ ബൈക്കാണിത്

Bike  irinjalakuda  theft  മത്സ്യം പിടിക്കാന്‍  കരുവന്നൂര്‍ പുഴ  മോഷണം പോയ ബൈക്ക്
മത്സ്യം പിടിക്കാന്‍ വലയിട്ടപ്പോള്‍ കിട്ടിയത് മോഷണം പോയ ബൈക്ക്

By

Published : Mar 21, 2020, 9:44 PM IST

തൃശൂർ: കരുവന്നൂര്‍ പുഴയില്‍ മത്സ്യം പിടിക്കാന്‍ വലയിട്ടപ്പോള്‍ കിട്ടിയത് മോഷണം പോയ ബൈക്ക്. കരുവന്നൂര്‍ ഇല്ലിക്കല്‍ ഡാമിന് സമീപം സമീപവാസിയായ രഘു മത്സ്യം പിടിക്കാന്‍ വലയിട്ടപ്പോഴാണ് ബൈക്ക് കുടുങ്ങിയത്. കാട്ടൂര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ബൈക്ക് കരയക്ക് കയറ്റി.

മത്സ്യം പിടിക്കാന്‍ വലയിട്ടപ്പോള്‍ കിട്ടിയത് മോഷണം പോയ ബൈക്ക്

വാഹനത്തിന്‍റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വാഹനം പട്ടേപ്പാടം സ്വദേശി മണ്‍സൂറിന്‍റേതാണെന്ന് കണ്ടെത്തി. മാസങ്ങള്‍ക്ക് മുന്‍പ് മണ്‍സൂർ ബൈക്ക് മോഷണം പോയതായി പരാതി നല്‍കിയിരുന്നു. ബൈക്ക് കാട്ടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

ABOUT THE AUTHOR

...view details