വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്‍റെ പിന്‍തുണ വേണ്ടന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്‍റ്. തന്‍റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ച് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുകയായിരുന്നെന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസിന്‍റെ പിന്‍തുണ വേണ്ടെന്ന് പറഞ്ഞിട്ടില്ല; ഇന്നസെന്‍റ്
ഇരിങ്ങാലക്കുടയിലെ എൻ.എസ്.എസ്‌കാരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും. ഇവരുടെ വോട്ടുകൾ തനിക്ക് ഒഴിച്ച് കൂടാന്‍ സാധിക്കാത്തതാണെന്നും ഇന്നസെന്‍റ് പറഞ്ഞു.
തൃശ്ശൂരിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകവെയാണ്ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ പഠിച്ചത് നായർ സമാജം സ്കൂളിലാണെന്നും. ഇരിങ്ങാലക്കുടയിലെ എൻ.എസ്.എസ്‌കാരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും. ഇവരുടെ വോട്ടുകൾ തനിക്ക് ഒഴിച്ച് കൂടാന്‍ സാധിക്കാത്തതാണെന്നും ഇന്നസെന്‍റ് പറഞ്ഞു.
പിന്‍തുണ തേടി എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നസെന്‍റ് പോകില്ലെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ധാരാളം എൻ.എസ്.എസ് പ്രവർത്തകർ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്തയെ തിരുത്തി ഇന്നസെന്‍റ് രംഗത്ത് വരുന്നത്.