തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്‌റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്‌ട്രീഷ്യനായ ദയാലാലാണ് യുവതിയുടെ പരാതിയില്‍ പിടിയിലായത്. ആംബുലന്‍സില്‍ വച്ചും ആശുപത്രിയില്‍ വച്ചും രണ്ടുതവണ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായി യുവതി പരാതിയില്‍ പറയുന്നു.
തൃശൂരില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ ആംബുലന്‍സില്‍വച്ചും ആശുപത്രിയില്‍വച്ചും പീഡിപ്പിക്കാന്‍ നീക്കം ; ജീവനക്കാരന്‍ അറസ്‌റ്റില്‍
ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ മെഡിക്കല്‍ കോളജിലേയ്‌ക്ക് കൊണ്ടുപോകുംവഴി ജീവനക്കാരന്‍ ആംബുലന്‍സില്‍ വച്ചും പിന്നീട് യുവതിയെ അഡ്‌മിറ്റ് ചെയ്‌ത മുറിയില്‍ വച്ചും പീഡിപ്പിക്കാന്‍ നോക്കിയെന്നാണ് പരാതി
ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ ഉടനടി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശേഷം, ഇവരെ അടുത്തുള്ള മെഡിക്കല്‍ കോളജിലേയ്‌ക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജിലേയ്‌ക്ക് കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സില്‍ യുവതിയെ അനുഗമിച്ച ജീവനക്കാരന്‍ അതിനകത്തുവച്ചും പിന്നീട് യുവതിയെ അഡ്‌മിറ്റ് ചെയ്‌ത മുറിയില്‍ വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ് അറിയിച്ചു.
ശേഷം, ആശുപത്രി അധികൃതര്‍ക്കും പൊലീസിനും യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതിയെ പിടികൂടിയ കൊടുങ്ങല്ലൂര്‍ പൊലീസ് സംഭവത്തിന്‍റെ അന്വേഷണ ചുമതല വഹിക്കുന്ന മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി. ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.