തൃശൂർ: തൃക്കൂർ മലയോര മേഖലയിൽ കെട്ടിക്കിടന്ന പടവലം ഹോർട്ടി കോർപ്പ് ഏറ്റെടുക്കുന്നു. മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. വിലയിടിവിനെ തുടർന്ന് ഏറ്റെടുക്കാനാളില്ലാതെ തൃക്കൂർ മേഖലയിൽ വിളവെടുത്ത പടവലം കെട്ടിക്കിടക്കുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കെട്ടിക്കിടന്ന പടവലം ഹോർട്ടി കോർപ്പ് ഏറ്റെടുക്കുന്നു - തൃക്കൂർ മലയോര മേഖല
പടവലം കൂടാതെ മേഖലയിൽ പ്രതിസന്ധി നേരിടുന്ന കദളി, നേന്ത്രക്കായ കർഷകർക്കും ഹോർട്ടി കോർപ്പ് തുണയാകും
വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി സി. രവീന്ദ്രനാഥ് പടവലം ഏറ്റെടുക്കാൻ നിർദേശം നൽകി. തുടർന്ന് പുലയ്ക്കാട്ടുകര പ്രദേശത്തെ 500 കിലോഗ്രാം പടവലം ഹോർട്ടി കോർപ്പ് ഏറ്റെടുക്കുകയായിരുന്നു. അടുത്ത ദിവസം തൃക്കൂരിൽ നിന്ന് 300 കിലോഗ്രാം പടവലം കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു. ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകൾക്ക് പുറമെ മറ്റ് ബ്ലോക്കുകളിലെ ഇക്കോ ഷോപ്പുകൾ വഴി പടവലം വിപണിയിലെത്തിക്കാനും ശ്രമിക്കും. പടവലം കൂടാതെ മേഖലയിൽ പ്രതിസന്ധി നേരിടുന്ന കദളി, നേന്ത്രക്കായ കർഷകർക്കും ഹോർട്ടി കോർപ്പ് തുണയാകുമെന്ന് മന്ത്രി അറിയിച്ചു.