തൃശൂര്‍: ഹോം ക്വാറന്‍റൈന്‍ മുദ്ര കയ്യില്‍ പതിപ്പിച്ച രണ്ട് യാത്രക്കാരുമായി വന്ന കെഎസ്‌ആര്‍ടിസി ബസ് ചാലക്കുടി സ്റ്റാന്‍റില്‍ തടഞ്ഞുവെച്ചു. നെടുമ്പാശേരിയില്‍ നിന്നാണ് ഇവര്‍ ബസില്‍ കയറിയത്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസാണ് ഡിപ്പോ അധികൃതര്‍ തടഞ്ഞുവെച്ചത്. ഷാര്‍ജയില്‍ നിന്നും ബെംഗളൂരു വഴിയാണ് ഇരുവരും നെടുമ്പാശേരിയിലെത്തിയത്.
ഹോം ക്വാറന്‍റൈന്‍ നിര്‍ദേശിച്ച രണ്ട് പേര്‍ കെഎസ്‌ആര്‍ടിസി ബസില്‍ - കൊവിഡ് നിരീക്ഷണം
എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് ചാലക്കുടി ഡിപ്പോ അധികൃതര്‍ തടഞ്ഞു
ഹോം ക്വാറന്‍റൈന്‍ നിര്‍ദേശിച്ച രണ്ട് പേര്‍ കെഎസ്‌ആര്‍ടിസി ബസില്‍
യാത്രക്കിടയിൽ തൃപ്രയാർ, പട്ടിക്കാട് സ്വദേശികളായ ഇവരുടെ കൈയ്യിൽ മുദ്ര കണ്ടെത്തിയതിനെ തുടർന്ന് ബഹളം വച്ച യാത്രക്കാർ ഡ്രൈവറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യപ്രവര്‍ത്തകരെത്തുകയും ഇവരെ കൊണ്ടുപോവുകയും ചെയ്‌തു. യാത്രക്കാരായ 42 പേരെ പരിശോധനക്ക് വിധേയമാക്കി.