തൃശൂര്‍ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തൃശൂര്‍ ജില്ലയില്‍ ഭാഗീകം. തൃശൂര്‍, ഗുരുവായൂര്‍, വടാനപ്പള്ളി, കുന്നംകുളം, പാവറട്ടി, കൊടുങ്ങല്ലൂര്‍ അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനുവാദമില്ലാതെ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജില്ലയില്‍ നൂറിലധികം പേരെ പൊലീസ് ഇന്നലെ മുതല്‍ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ ഭുരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചില്ല. കെഎസ്‌ആര്‍ടിസിയും ചില സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തിയതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി. കെഎസ്ആർടിസി ബസുകൾ സ്ഥിരം സർവീസിന് പുറമേ അധിക സർവീസും നടത്തി.
പൗരത്വ ഭേദഗതി നിയമ പ്രതിരോധം; തൃശൂരില്‍ നൂറിലേറെ പേർ അറസ്റ്റില്‍ - citizenship amendment act
തൃശൂര്‍, ഗുരുവായൂര്‍, വടാനപ്പള്ളി, കുന്നംകുളം, പാവറട്ടി, കൊടുങ്ങല്ലൂര്‍ അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനുവാദമില്ലാതെ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂർ - കോഴിക്കോട്, തൃശൂർ - പാലക്കാട്, തൃശൂർ - കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തിയില്ല. തൃശൂർ ജില്ലയിൽ ഹർത്താൽ പ്രകടനം നടത്തുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും തൃശ്ശൂര്‍ ടൗണ്‍ ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. കൂടാതെ കൊടുങ്ങല്ലൂർ, മാള, മതിലകം, ചേലക്കരയടക്കം വിവിധ ഭാഗങ്ങളിലും അനുകൂലികൾ പ്രകടനം നടത്തി. ക്ഷേത്രനഗരിയായ ഗുരുവായൂരിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോടനുബന്ധിച്ച് പൊലീസ് കർശന സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരുന്നത്. സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും അടക്കം എല്ലാം കർശനയമായി വിലക്കിയിരുന്നു.തൃശൂർ കോര്‍പ്പറേഷന് മുന്നിൽ മുദ്രാവാക്യം വിളികളോടെ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു.