കേരളം

kerala

ETV Bharat / state

ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ തട്ടിയത് 58 ലക്ഷം, തൃശൂരിലെ സ്വകാര്യ സ്ഥാപന ജീവനക്കാരന്‍ പിടിയില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പ് നടത്തിയതിന് സ്ഥാപനത്തിന്‍റെ എച്ച്ആർ മാനേജർ ഗുരുവായൂർ സ്വദേശി റോഷനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്

എച്ച് ആര്‍ മാനേജര്‍ പിടിയില്‍  എച്ച്ആർ മാനേജർ  യൂട്യൂബ് ബാബ  ഈസ്‌റ്റ് പൊലീസ്  തൃശൂര്‍  തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  നന്ദിലത്ത് ജി മാര്‍ട്ട് തട്ടിപ്പ്
പ്രമുഖ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ കമ്പനിയില്‍ നിന്ന് 57,46,000 രൂപ തട്ടിയെടുത്തു; എച്ച് ആര്‍ മാനേജര്‍ പിടിയില്‍

By

Published : Jul 3, 2023, 12:56 PM IST

Updated : Jul 3, 2023, 1:12 PM IST

തൃശൂര്‍:തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ നിന്ന് അമ്പത്തിയേഴ് ലക്ഷത്തി നാല്‍പത്തി ആറായിരം രൂപ (57,46,000) തട്ടിയെടുത്ത ജീവനക്കാരന്‍ പിടിയില്‍. സ്ഥാപനത്തിന്‍റെ എച്ച്ആർ മാനേജർ ഗുരുവായൂർ സ്വദേശി റോഷനെയാണ് തൃശൂർ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ശമ്പളത്തിൽ തിരിമറി നടത്തുകയും, ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പളം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയുമാണ് പ്രതി തട്ടിപ്പ് നടത്തിയത്.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്നു പ്രതി. ഏറെ ദിവസത്തെ നിരീഷണത്തിനൊടുവില്‍ ഇയാള്‍ ഗുരുവായൂരിലെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഈസ്‌റ്റ് പൊലീസ് ഇയാളെ വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷനിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തട്ടിപ്പ് നടത്തിയ യൂട്യൂബ് ബാബ അറസ്‌റ്റില്‍: അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ മാസം അവസാനത്തോടെ സ്വന്തമായി യൂട്യൂബ് ചാനല്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങളുടെ ഏകോപനം, മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തെ കുറിച്ചുള്ള അറിവ്, രാഷ്‌ട്രീയ ബന്ധം തുടങ്ങിയവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിരുന്ന 'യൂട്യൂബ് ബാബ' പൊലീസ് പിടിയിലായിരുന്നു . ഇയാളുടെ പേരിലുള്ള അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് പിടിക്കപ്പെട്ടപ്പോള്‍ പുറത്തുവന്നത്. മധ്യപ്രദേശ് ഗുണ ജില്ലയിലെ യൂട്യൂബ് ബാബ എന്നറിയപ്പെടുന്ന വ്യാജ സിദ്ധന്‍ യോഗേഷ് മേത്തയാണ് അറസ്‌റ്റിലായത്.

ഉജ്ജൈന്‍ ബദ്‌നഗര്‍ സ്വദേശിയാണ് യോഗേഷ് മേത്ത. ഗുണ ജില്ലയിലെ മൃഗാസ് സ്വദേശി പൂജ പരിഹാറായിരുന്നു ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനെന്ന പേരില്‍ തന്‍റെ പക്കല്‍ നിന്നും യോഗേഷ് 5.50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പൂജയുടെ പരാതി.

യൂട്യൂബ് വീഡിയോ കണ്ട് പിന്നീട് പരിചയപ്പെട്ട യോഗേഷിന് ഓണ്‍ലൈന്‍ മണി ട്രാന്‍സ്‌ഫര്‍ മുഖേന പണം അയക്കുകയായിരുന്നു പൂജ. എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചതിന്‍റെ രസീതും പോളിസിയും പൂജ ആവശ്യപ്പെട്ടിട്ടും യോഗേഷ് നല്‍കാന്‍ തയ്യാറായില്ല. ഇതിനായി ഒരുവര്‍ഷം യോഗേഷിനോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പൂജ പറയുന്നു.

പുറത്തുവന്നത് 5.50 കോടിയുടെ തട്ടിപ്പ്: ഇക്കഴിഞ്ഞ ജൂണ്‍ 23ന് മൃഗാസ് പൊലീസ് സ്‌റ്റേഷനില്‍ എത്തി പൂജ യോഗേഷ് മേത്തയ്‌ക്കെതിരെ പരാതി നല്‍കി. തുടർന്നുള്ള അന്വേഷണത്തിൽ, ഇയാള്‍ സമാനമായ രീതിയിൽ നിരവധി ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഉജ്ജൈൻ, രത്‌ലാം, മന്ദ്‌സൗർ തുടങ്ങി നിരവധി നഗരങ്ങളിൽ 5.50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. തന്‍റെ രാഷ്‌ട്രീയ ബന്ധം കൊണ്ടാണ് ഇയാള്‍ക്ക് മുമ്പ് പിടി വീഴാതിരുന്നത്.

അനുയായികൾക്കിടയിൽ യൂട്യൂബ് ബാബ എന്നറിയപ്പെടുന്ന യോഗേഷ് മേത്ത തന്‍റെ മൂന്ന് മൊബൈൽ നമ്പറുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഭോപ്പാലിലെ ഒരു ഹോട്ടലിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

തന്ത്ര മന്ത്രത്തിന്‍റെ പേരിലായിരുന്നു ഇയാള്‍ ആളുകളെ കബളിപ്പിപ്പിച്ചിരുന്നത്. ആളുകളെ കബളിപ്പിക്കുന്നതിനായി യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്‌തു.

Last Updated : Jul 3, 2023, 1:12 PM IST

ABOUT THE AUTHOR

...view details