കേരളം

kerala

ETV Bharat / state

ഒരു 'വെറൈറ്റി വിവാഹം'; കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലെ കതിര്‍മണ്ഡപത്തിലേക്ക് സൈക്കിളിലെത്തി മണവാളനും സംഘവും - സംഘം

ഗുരുവായൂരില്‍ നടക്കുന്ന തന്‍റെ വിവാഹത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം കോയമ്പത്തൂരില്‍ നിന്ന് സൈക്കിളില്‍ കതിര്‍മണ്ഡപത്തിലേക്ക് എത്തി വരന്‍, മടക്കവും സൈക്കിളില്‍

Groom  Groom travels on cycle  marriage  coimbathore to Guruvayur  വെറൈറ്റി വിവാഹം  വിവാഹം  കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലെ  കതിര്‍മണ്ഡപത്തിലേക്ക്  മണവാളനും സംഘവും  കോയമ്പത്തൂരില്‍ നിന്ന് സൈക്കിളില്‍  തൃശൂര്‍  സൈക്കിള്‍  എന്‍ജിനീയര്‍  എന്‍ജിനീയര്‍  ബോര്‍ഡ്  സംഘം  കോയമ്പത്തൂര്‍
ഒരു 'വെറൈറ്റി വിവാഹം'; കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലെ കതിര്‍മണ്ഡപത്തിലേക്ക് സൈക്കിളിലെത്തി മണവാളനും സംഘവും

By

Published : Nov 6, 2022, 7:34 PM IST

തൃശൂര്‍:ഗുരുവായൂരില്‍ നടക്കുന്ന തന്‍റെ വിവാഹത്തിന് കോയമ്പത്തൂരില്‍ നിന്നും വരനെത്തിയത് 150 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി. 28 കാരനായ കോയമ്പത്തൂര്‍ തൊണ്ടമൂത്തൂര്‍ സ്വദേശി ശിവസൂര്യനാണ് കതിര്‍മണ്ഡപത്തിലേക്ക് സൈക്കിളിലെത്തിയത്. യാത്രയില്‍ വരനെ അഞ്ച് 'ചങ്ക് കൂട്ടുകാരും' അനുഗമിച്ചു.

കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലെ കതിര്‍മണ്ഡപത്തിലേക്ക് സൈക്കിളിലെത്തി മണവാളനും സംഘവും

'റൈഡ് ടു മാര്യേജ്'- കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍' എന്നെഴുതിയ ബോര്‍ഡ് വച്ചായിരുന്നു ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ എന്‍ജിനീയര്‍മാരായ മണവാളന്‍റെയും സംഘത്തിന്‍റെയും സൈക്കിള്‍ യാത്ര. വരനൊപ്പം ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ കൂട്ടുകാരായ അശോക് ഗ്രാമലിംഗം, ദിനേശ് മുരുകേഷ്, ഉഷ കണ്ണന്‍, മണികണ്‌ഠ ഗോവിന്ദരാജ്, നഷികേദ് വെങ്കട്ട് എന്നിവരും കൂടെക്കൂടി. തുടര്‍ന്ന് ഇന്നലെ (05.11.2022) രാവിലെ ആറരയോടെ കോയമ്പത്തൂരില്‍ നിന്ന് യാത്ര തിരിച്ച സംഘം വൈകിട്ട് അഞ്ചിന് ഗുരുവായൂരിലെത്തി. പിന്നീട് ഇവര്‍ ദേവസ്വം ഗസ്‌റ്റ്ഹൗസിലെത്തി മുറിയെടുത്തു. ഇവരുടെ ബന്ധുക്കളും വധുവും വീട്ടുകാരും രാത്രിയോടെ അങ്ങോട്ടേക്കെത്തി.

ശിവസൂര്യനും അഹമ്മദാബാദിലെ തന്നെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കണ്ണൂര്‍ സ്വദേശി സത്യന്‍റെ മകള്‍ അഞ്ജനയും തമ്മില്‍ രണ്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മിന്നുകെട്ടിലേക്ക് നീങ്ങുന്നത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു ഇവരുടെ താലികെട്ട്. ചടങ്ങ് കഴിഞ്ഞാല്‍ തങ്ങള്‍ സൈക്കിളില്‍ത്തന്നെ കോയമ്പത്തൂരിലേക്ക് പോകുമെന്ന് ശിവസൂര്യന്‍ വധുവിനെയും വീട്ടുകാരെയും മുമ്പേ തന്നെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വധുവും ബന്ധുക്കളും ഇവര്‍ക്ക് മുമ്പേ കാറില്‍ കോയമ്പത്തൂരിലെത്തും.

ABOUT THE AUTHOR

...view details