തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടിക 2015 ലേത് അടിസ്ഥാനമാക്കിയാണെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടിന് സർക്കാർ പിന്തുണ. കമ്മിഷൻ നിലപാട് അന്തിമമാണെന്ന് തദ്ദേശമന്ത്രി എസി മൊയ്തീൻ പറഞ്ഞു. 2015 ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി എ.സി മൊയ്തീൻ - തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നുമുളള എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തള്ളിയിരുന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നുളള എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ ഇന്നലെ തള്ളിയിരുന്നു. 2019 ലെ പട്ടിക അടിസ്ഥാനമാക്കി പട്ടിക പുതുക്കാന്‍ 10 കോടി രൂപയോളം ആവശ്യമായി വരും. അതിനാല്‍ പുതിയ പട്ടിക അടിസ്ഥാനമാക്കുന്നത് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഇരു മുന്നണികളും പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി തന്നെ രംഗത്തെത്തി. സർക്കാർ ഈ നിലപാടിനെ പിന്തുണക്കുന്നുണ്ടോ എന്നതിന് ഇവിടെ പ്രസക്തിയില്ല എന്ന് മന്ത്രി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.