തൃശൂർ: പതിനേഴ് ദിവസമായി തുടരുന്ന ഇന്ധനവില വർധനവിനെതിരെ വ്യത്യസ്ത സമരവുമായി തൃശൂരിലെ സ്വകാര്യ ബസുടമകള്‍. ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നും ഹെഡ് പോസ്റ്റോഫീസ് വരെ ചക്രമുരുട്ടിയായിരുന്നു പ്രതിഷേധ സമരം. ഇന്ധനവില വർധനവിന് ആനുപാതികമായി ബസ് ചാര്‍ജ് വർധിപ്പിച്ചില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
ഇന്ധനവില വർധന; ടയർ ഉരുട്ടൽ സമരവുമായി തൃശൂരിലെ ബസുടമകള്‍ - ഇന്ധനവില വർധന
ഇന്ധനവില വർധനവിന് ആനുപാതികമായി ബസ് ചാര്‍ജ് വർധിപ്പിച്ചില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസ്സ് ഉടമകള്‍ പറഞ്ഞു.
ഇന്ധനവില
ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കി സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചെങ്കിലും ചെലവ് നിയന്ത്രിക്കാനാകാത്ത അവസ്ഥയായതോടെ പല ബസുകളും നിരത്തിൽ നിന്നും പിൻവലിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസല്‍ വിലയിൽ 9 രൂപ 50 പൈസ വർധിപ്പിച്ചതോടെയാണ് സ്വകാര്യ ബസ് മേഖല പൂർണമായും പ്രതിസന്ധിയിലായത്.