തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകര്‍ വിജിലൻസിന്‍റെ പിടിയിലായി. വാഴാനി ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ സ്‌റ്റേഷൻ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ മഹേഷ് കുമാര്‍, ഫോറസ്‌റ്റർ പി.ടി ഇഗ്‌നേഷ്യസ് എന്നിവരാണ് പിടിയിലായത്.
തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകര്‍ പിടിയിലായി
മണലിതറ സ്വദേശിക്ക് ഫോറസ്‌റ്റ് പട്ടയ ഭൂമിയിൽ വീട് പണിയുന്നതിന് മണ്ണ് കൊണ്ടുപോകാനുള്ള അനുമതിക്കായാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.
മണലിതറ സ്വദേശിക്ക് ഫോറസ്‌റ്റ് പട്ടയ ഭൂമിയിൽ വീട് പണിയുന്നതിന് മണ്ണ് കൊണ്ടുപോകാനുള്ള അനുമതിക്കായാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിനായി മണ്ണ് കൊണ്ട്പോകുന്ന കരാറുകാരില്‍ നിന്നും 10,000 രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. രണ്ടു തവണയായി 4000 രൂപ നൽകിയതിന് ശേഷം വീണ്ടും 6000 രൂപ പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഴാനി ഫോറസ്‌റ്റ് ഓഫീസിൽ വച്ച് പണം കൈമാറുമ്പോഴാണ് വിജിലന്‍സ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി. യു. പ്രേമൻ, ഇൻസ്പെക്‌ടർമാരായ ജിം പോൾ, സരീഷ്, സലിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.