കേരളം

kerala

ETV Bharat / state

അയ്യന്തോള്‍ ഫ്ളാറ്റ് കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം

ഒന്നാംപ്രതി കൃഷ്‌ണപ്രസാദ്, രണ്ടാംപ്രതി റഷീദ്, മൂന്നാംപ്രതി ശ്വാശ്വതി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.

FLAT MURDER CASE VERDICT_  ayyanthol  തൃശൂർ  അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്ളാറ്റ് കൊലക്കേസ്  ഫ്ളാറ്റ് കൊലക്കേസ്
അയ്യന്തോള്‍ ഫ്ളാറ്റ് കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം

By

Published : Jul 13, 2020, 6:30 PM IST

തൃശൂർ: അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്ളാറ്റ് കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി കൃഷ്ണപ്രസാദ്, രണ്ടാംപ്രതി റഷീദ്, മൂന്നാംപ്രതി ശ്വാശ്വതി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. തൃശൂർ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.ഒന്നാംപ്രതി കൃഷ്ണപ്രസാദിന് ജീവപര്യന്തം തടവും 25000 രൂപയും, രണ്ടാംപ്രതി റഷീദ് ജീവപര്യന്തം തടവും 6 ലക്ഷം രൂപയും, മൂന്നാംപ്രതി ശ്വാശ്വതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. നാലാം പ്രതി രതീഷിന് ഒന്നരവര്‍ഷവും എട്ടാംപ്രതി സുജീഷിന് ഒരുവര്‍ഷവും തടവും കോടതി വിധിച്ചു.

2016 മാര്‍ച്ച് മൂന്നിനാണ് തൃശൂർ അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ്‌ളാറ്റിൽ ഒറ്റപ്പാലം സ്വദേശി സതീശൻ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് റഷീദിന്റെ കാമുകിയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫെബ്രുവരി 29ന് ഫ്ളാറ്റിൽ ക്രൂരമർദനത്തിന് ശേഷം മുറിയിൽ പൂട്ടിയിട്ട് ഭക്ഷണവും വെള്ളവും നൽകാതെ ക്രൂരമായ മർദനമുറകൾ തുടർന്ന് പിന്നീട് മാർച്ച് മൂന്നിനായിരുന്നു സതീശൻ മരിച്ചത്. കൃഷ്ണപ്രസാദ്,റഷീദ്, ശാശ്വതീ, രതീഷ്, ബിജു, സുനിൽ, എം ആർ രാമദാസ്, സുജീഷ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.

2017 ഡിസംബറിലാണ് കേസിന്‍റെ വിസ്‌താരം ആരംഭിച്ചത്. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ ഇടവേള വന്നു. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാണ് പിന്നീട് 2018 ഡിസംബറിലാണ് പിന്നീട് വിചാരണ തുടങ്ങിയത്.കേസിലെ അഞ്ചാം പ്രതി ബിജു, ആറാം പ്രതി സുനിൽ, ഏഴാം പ്രതിയും കെ.പി.സി.സി മുൻ സെക്രട്ടറിയുമായിരുന്ന എം.ആർ.രാംദാസ് ഉൾപ്പെടെ കേസിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

ABOUT THE AUTHOR

...view details