കേരളം

kerala

ETV Bharat / state

തൃശൂരിൽ കൊവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്ച; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി - ജൂബിലി മിഷൻ വാർത്തകൾ

ജില്ലാ മെഡിക്കൽ ഓഫിസറിൽ നിന്നും കോടതി റിപ്പോർട്ട് തേടി.മേയ് 4ന് തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്.

fall-in-covering-body-of-covid-patient-in-thrissur-high-court-took-up-the-case-voluntarily  തൃശൂരിൽ കൊവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്ച സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  തൃശൂർ  തൃശൂർ വാർത്തകൾ  ഹൈക്കോടതി  മെഡിക്കൽ കോളജ്  തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളജ്  ജൂബിലി മിഷൻ  ജൂബിലി മിഷൻ വാർത്തകൾ  all-in-covering-body-of-covid-patien
കൊവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്ച

By

Published : May 8, 2021, 5:11 AM IST

തൃശൂർ: കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ജില്ലാ മെഡിക്കൽ ഓഫിസറിൽ നിന്നും കോടതി റിപ്പോർട്ട് തേടി. മേയ് 4ന് തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ആശുപത്രിയിൽ നിന്നും മൃതദേഹം കൊണ്ടുപോകാനെത്തിയ സന്നദ്ധ പ്രവർത്തകരും ബന്ധുക്കളുമാണ് ആക്ഷേപവുമായി രം​ഗത്തെത്തിയത്.

കൊവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്ച
തലയിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ ആമ്പല്ലൂർ സ്വദേശി രാമകൃഷ്ണന്‍റെ ഭാര്യ പാർവതി മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം സുരക്ഷി തമായി പൊതിയാതെ വെളുത്ത തുണിയിൽ അലക്ഷ്യമായി പൊതി‍ഞ്ഞു നൽകിയെന്നാണ് സന്നദ്ധ പ്രവർത്തകർ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും പ്രചരിക്കുന്നുണ്ട്. ഒരു മണിക്കൂർ നേരത്തെ പ്രതിഷേധത്തിന് ശേഷമാണ് ആശുപത്രി അധികൃതർ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി പൊതിഞ്ഞു നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു. മൃതദേഹം പ്രോട്ടോ ക്കോൾ പ്രകാരം പൊതിയാനായി അടുത്തുള്ള ആശുപത്രിയുടെ തന്നെ കെട്ടിടത്തിലേക്ക് മാറ്റാനാണ് ശ്രമിച്ചത്. ആശുപത്രിയിലെ ആംബുലൻസാണെന്ന് കരുതിയാണ് വാഹനത്തിൽ കയറ്റിയതെന്നായിരുന്നു വിശദീകരണം.

ABOUT THE AUTHOR

...view details