കേരളം

kerala

ETV Bharat / state

പ്രവാസികൾ എത്തുന്നു; തൃശൂരില്‍ 38 പേർ നിരീക്ഷണ കേന്ദ്രത്തില്‍

തൃശൂർ ജില്ലയിലെത്തിയ 72 പ്രവാസികളില്‍ 38 പേരെ ഗുരുവായൂരില്‍ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി.

By

Published : May 8, 2020, 10:22 AM IST

ഗുരുവായൂർ കൊവിഡ് കെയർ സെന്‍റർ  പ്രവാസികൾ തൃശൂരില്‍  അബുദാബി കൊച്ചി വിമാനം  പ്രവാസികൾ നിരീക്ഷണത്തില്‍  guruvayoor covid care centre  expatriate at thrissur  abudhabi kochi flight reached nedumbassery
പ്രവാസികൾ എത്തി തുടങ്ങി; തൃശൂരില്‍ 38 പേർ നിരീക്ഷണ കേന്ദ്രത്തില്‍

തൃശൂർ: അബുദാബി- കൊച്ചി വിമാനത്തില്‍ തൃശൂർ ജില്ലയിലെത്തിയത് 72 പ്രവാസികൾ. ഇവരില്‍ 38 പേരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി. ഗുരുവായൂരില്‍ സർക്കാർ ഏർപ്പെടുത്തിയ കേന്ദ്രങ്ങളിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ബാക്കിയുള്ളവരെ പരിശോധനകൾക്ക് ശേഷം വീടുകളില്‍ നിരീക്ഷണത്തിലാക്കി. പുലർച്ചെ 3.30ന് പ്രത്യേകമായി ഏർപ്പെടുത്തിയ കെഎസ്ആർടിസി ബസിലാണ് ഇവരെ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലില്‍ എത്തിച്ചത്.

പ്രവാസികൾ എത്തി തുടങ്ങി; തൃശൂരില്‍ 38 പേർ നിരീക്ഷണ കേന്ദ്രത്തില്‍

39 പേരിൽ 10 സ്‌ത്രീകളും ഒരു കുട്ടിയുമാണ് സംഘത്തിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം വിട്ടു. ഗുരുവായൂരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, ജില്ലാ കലക്ടർ എസ്.ഷാനവാസ്, നഗരസഭാ ചെയർപേഴ്‌സൺ എം.രതി, പൊലീസ് -റവന്യൂ- തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രവാസികളെ സ്വീകരിച്ചത്.

ABOUT THE AUTHOR

...view details