തൃശൂര്‍: ഗുരുവായൂരിൽ പടിഞ്ഞാറേ നടയിലെ ലോഡ്‌ജിൽ കഴിയുന്ന എട്ട് മലേഷ്യൻ സ്വദേശികൾ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇവർ എറണാകുളത്ത് തങ്ങിയ ശേഷം ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ലോഡ്‌ജിൽ മുറിയെടുക്കുകയുമായിരുന്നു. കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ഡിഎംഒയുടെ നിർദേശമനുസരിച്ച് ഇവരെ നഗരസഭ ഹെൽത്ത് വിഭാഗം നിരീക്ഷണത്തിലാക്കി. ആറ് സ്ത്രീകളും രണ്ട് പുരുഷൻമാർ അടങ്ങിയതാണ് സംഘം.
ഗുരുവായൂരിൽ എട്ട് മലേഷ്യൻ പൗരൻമാര്‍ നിരീക്ഷണത്തില്‍ - Malaysian citizens under observations
ആറ് സ്ത്രീകളും രണ്ട് പുരുഷൻമാരും അടങ്ങിയ സംഘത്തെയാണ് നഗരസഭ ഹെൽത്ത് വിഭാഗം നിരീക്ഷണത്തിലാക്കിയത്.
കൊവിഡ് 19; ഗുരുവായൂരിൽ എട്ട് മലേഷ്യൻ പൗരൻമാര്‍ നിരീക്ഷണത്തില്‍
ഗുരുവായൂരിലെത്തിയ 20ഓളം വിദേശികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നാറിലേക്ക് പോകും വഴി ഗുരുവായൂരിലെത്തിയതായിരുന്നു ഇവര്‍. ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍റ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.