ഗുരുവായൂരിൽ തെരുവ് നായയുടെ ആക്രമണം; രണ്ടു പേർക്ക് പരിക്ക് - രണ്ടു പേർക്ക് പരിക്ക്
തെരുവ് നായ ശല്യത്തില്‍ നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ തെരുവുനായയുടെ ആക്രണം. രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെയും രാത്രിയുമാണ് ആക്രമണം ഉണ്ടായത്. രാവിലെ ക്ഷേത്രത്തിന്‍റെ കിഴക്കേനട സത്രം ഗേറ്റിനടുത്ത് ഭിക്ഷ യാചിച്ചിരുന്ന തമിഴ്നാട് സ്വദേശിനി സേവ (70) യെയും രാത്രി 8.30ന് പടിഞ്ഞാറെ നടപ്പുരയിൽ ലോട്ടറി വിൽപന നടത്തുന്ന തിലോത്തമ്മ (65)യെയും ആണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ക്ഷേത്രത്തിന്‍റെ തെക്കേ നടയിലെ മാലിന്യവും അന്തേവാസികൾ കൊടുക്കുന്ന ഭക്ഷണവുമാണ് തെരുവ് നായ പെരുകാൻ കാരണം. തെരുവ് നായ ശല്യം പരിഹരിക്കേണ്ടത് നഗരസഭയാണെന്നും തങ്ങള്‍ക്ക് അധികാരം ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. തെരുവ് നായ ശല്യത്തില്‍ നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.