തൃശൂര്‍ :അമ്മയെ വിഷം കൊടുത്തുകൊന്നതിന് മകള്‍ അറസ്റ്റില്‍. കുന്നംകുളം കിഴൂര്‍ ചോഴിയാട്ടിൽ രുഗ്‌മിണിയാണ് (57) മരിച്ചത്. സംഭവത്തില്‍, മകൾ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്ത് തര്‍ക്കം ; തൃശൂരില്‍ വിഷം നല്‍കി അമ്മയെ കൊന്ന മകള്‍ പിടിയില്‍ - കുന്നംകുളം കിഴൂര്‍ ചോഴിയാട്ടിൽ
ഓഗസ്റ്റ് 22 ന് ആശുപത്രിയില്‍ വച്ചാണ് കുന്നംകുളം സ്വദേശിനി രുഗ്‌മിണിയുടെ മരണം. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്
അസുഖം ബാധിച്ചെന്ന് പറഞ്ഞ് മകൾ, അമ്മയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഓഗസ്റ്റ് 18 ന് എത്തിച്ചിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഓഗസ്റ്റ് 22ാം തിയതി ഈ ആശുപത്രിയില്‍ വച്ചാണ് രുഗ്‌മിണി മരിച്ചത്. പരിശോധനയില്‍ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിതിനെ തുടര്‍ന്ന് പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുണ്ടായി.
ശേഷം, ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്ത് കൊന്നതാണെന്ന് തെളിഞ്ഞത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന സൂചന.
TAGGED:
തൃശൂര്‍ ഇന്നത്തെ വാര്‍ത്ത