തൃശൂർ:കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് ഫലം പോസ്‌റ്റീവ്. തൃശൂർ അരിമ്പൂർ സ്വദേശി വത്സലക്കാണ് മരണ ശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്‌ടർക്ക് കൊവിഡ് പോസറ്റീവായതോടെ ക്വാറന്‍റൈനിൽ കഴിഞ്ഞ യാത്രക്കാരിയായിരുന്ന മകൾക്ക് കൂട്ടിരിക്കവെയാണ് വത്സല കുഴഞ്ഞുവീണു മരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആളുകളും, പൊലീസ്, പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർമാർ തുടങ്ങിയവർ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
തൃശൂരിൽ കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് - വീട്ടമ്മ
ക്വാറന്‍റൈനിൽ കഴിഞ്ഞ യാത്രക്കാരിയായിരുന്ന മകൾക്ക് കൂട്ടിരിക്കവെയാണ് വത്സല കുഴഞ്ഞുവീണു മരിച്ചത്.
ഈ മാസം അഞ്ചിനാണ് വത്സല കുഴഞ്ഞു വീണ് മരിച്ചത്. മരണ ശേഷം കൊവിഡ് പരിശോധന ഫലം പുറത്തു വന്നതോടെയാണ് കൊവിഡാണ് മരണകാരണം എന്നറിയുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വടൂക്കര ശ്മശാനത്തിൽ നടത്തിയ സംസ്കാര ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്ത സാഹചര്യത്തിൽ സമൂഹവ്യാപനം മുന്‍നിറുത്തി നിരവധിപേര്‍ നീരീക്ഷണത്തില്‍ കഴിയേണ്ടിവരും.
വത്സലയുടെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. പോസ്‌റ്റുമോർട്ടം നടത്തുന്നതിന് മുൻപ് എടുത്ത സാംപിൾ പരിശോധിച്ചതിന്‍റെ ഫലമാണ് പോസിറ്റീവായത്. വത്സലയുടെ മരണത്തെ തുടര്‍ന്ന് മകളുടെ സ്രവം പരിശോധിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കണ്ടക്‌ടർക്ക് പോസിറ്റീവ് ആയതോടെ ബസ് യാത്ര ചെയ്‌ത അരിമ്പൂർ മേഖലയിലുള്ളവർ ക്വാറന്‍റൈനിലാണ്. 16 പേരാണ് അരിമ്പൂരിൽ നിന്ന് ഇതേ ബസിൽ യാത്ര ചെയ്‌തത്.