തൃശ്ശൂർ: കഞ്ചാവ് കേസിൽ ചരിത്ര വിധി പുറപ്പെടുവിച്ച് തൃശ്ശൂർ ജില്ലാ കോടതി. 2017ൽ വലപ്പാട് കോതകുളം ബീച്ചിൽ നിന്നും രണ്ട് വാഹനങ്ങളിൽ അറുപത്തെട്ടര കിലോ കഞ്ചാവ് കടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കേസിൽ കൊട്ടാരക്കര സ്വദേശി രാജേന്ദ്രൻ, ഇടുക്കി സ്വദേശികളായ അനിൽ, പവിത്രൻ, ഷിജു എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
തൃശ്ശൂരിൽ കഞ്ചാവ് കേസിലെ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം പിഴയും
രണ്ട് വാഹനങ്ങളിലായി അറുപത്തെട്ടര കിലോ കഞ്ചാവ് കടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കൊട്ടാരക്കര സ്വദേശി രാജേന്ദ്രൻ, ഇടുക്കി സ്വദേശികളായ അനിൽ, പവിത്രൻ, ഷിജു എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
തൃശ്ശൂരിൽ കഞ്ചാവ് കേസിലെ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം പിഴയും
ഒന്നും മൂന്നും പ്രതികൾക്ക് 15 വർഷം വീതം തടവും, ഒരു ലക്ഷം വീതം പിഴയും, രണ്ടും നാലും പ്രതികൾക്ക് 14 വർഷം വീതം തടവും, ഒരു ലക്ഷം വീതം പിഴയൊടുക്കാനുമാണ് ജില്ലാ അഡീഷണൽ ഒന്നാം ക്ലാസ് ജഡ്‌ജ് മധുകുമാർ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.ബി സുനിൽകുമാർ ഹാജരായി. തൃശ്ശൂർ ജില്ലയിൽ കഞ്ചാവ് കേസിൽ ഇത്രയും ഉയർന്ന ശിക്ഷ വിധിക്കുന്നത് ആദ്യമാണ്.