തൃശൂർ: ജയമുറപ്പിക്കാനായി സ്ഥാനാർഥികൾ കരുക്കൾ നീക്കുന്ന തെരഞ്ഞെടുപ്പ് കാലത്തെ പ്രധാനപ്പെട്ട ഒരുക്കമാണ് ചുമരെഴുത്തുകൾ. കഴിഞ്ഞ 15 വർഷമായി ആകർഷകമായ ചുമരെഴുത്തുകളിലൂടെ സ്ഥാനാർഥികളെ നാട്ടുകാർക്ക് പരിചയപ്പെടുത്തുകയാണ് തൃശൂര്‍ തൃക്കൂർ സ്വദേശികളായ സജീവന്‍, മിനി ദമ്പതികള്‍. തെരഞ്ഞെടുപ്പുകാലമായാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയും ഈ ദമ്പതികള്‍ ചുമരെഴുത്ത് പ്രവൃത്തികൾ ചെയ്യും.
ചുമരെഴുത്തിൽ താരമായി ദമ്പതികൾ
കഴിഞ്ഞ 15 വർഷമായി ആകർഷകമായ ചുമരെഴുത്തുകളിലൂടെ സ്ഥാനാർഥികളെ നാട്ടുകാർക്ക് പരിചയപ്പെടുത്തുകയാണ് തൃശൂര്‍ തൃക്കൂർ സ്വദേശികളായ സജീവന്‍, മിനി ദമ്പതികള്‍
തെരഞ്ഞെടുപ്പുകൾ ഏതായാലും തൃക്കൂർ സ്വദേശികളായ ദമ്പതികള്‍ക്ക് തിരക്ക് മുന്നേ ആരംഭിക്കും. ഇക്കുറിയും ചുമരെഴുത്തിന്‍റെ തിരക്കിലാണ് ഇവർ. തൃക്കൂർ പഞ്ചായത്തിലെ സ്ഥാനാർഥികൾക്കു വേണ്ടിയാണ് പ്രധാനമായും ചുമരെഴുതുന്നത്. തൃക്കൂര്‍ കൂടാതെ പുത്തൂർ പഞ്ചായത്തിലും ഇവർ ചുമരെഴുത്തിനായി ഇറങ്ങാറുണ്ട്. താമരയും കൈപ്പത്തിയും അരിവാൾ ചുറ്റികയും പേരുകളുമൊക്കെ പലയിടത്തായി വരച്ചു തീർത്തു. പതിനഞ്ച് വര്‍ഷം മുന്‍പ് മുതലാണ് സജീവനൊപ്പെം ഭാര്യയും ചുമരെഴുത്ത് ആരംഭിച്ചത്. പണിക്ക് ആളെ കിട്ടാത്തതും ഭീമമായ കൂലിയുമാണ് ഭാര്യയെ കൂടെ കൂട്ടാന്‍ സജീവനെ പ്രേരിപ്പിച്ചത്.
സ്ഥാനാർഥികൾക്കായി ചുമരെഴുതിയെഴുതി പ്രസിദ്ധനായ സജീവൻ, തൃക്കൂര്‍ പഞ്ചായത്തില്‍ രണ്ട് തവണ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഒരു തവണ എൽ.ഡി.എഫിലും മറ്റൊരിക്കൽ യു.ഡി.എഫിലും നിന്നുമാണ് സജീവൻ മത്സരിച്ചത്. എല്ലാ പാര്‍ട്ടിക്കാരുമായും അടുത്തബന്ധം സൂക്ഷിക്കുന്ന സജീവന്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ താത്കാലികമായി രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.