തൃശൂർ: ചേലക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര പുലാക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ശശി നിലയത്തിൽ മനോഹരൻ (59) ഭാര്യ പ്രസന്നകുമാരി (49) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മനോഹരൻ വീടിനു മുകളിലെ കിടപ്പുമുറിയിലും ഭാര്യയെ അടുക്കളയിലും ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചേലക്കരയിൽ ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ - പുലാക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം
ചേലക്കര പുലാക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ശശി നിലയത്തിൽ മനോഹരൻ (59) ഭാര്യ പ്രസന്നകുമാരി (49) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ചേലക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറേ നാളുകളായി വീട്ടിൽ ഇവർ തനിച്ചായിരുന്നു താമസം. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ചേലക്കര വെങ്ങാനെല്ലൂരിൽ താമസിക്കുന്ന മകൻ ഇന്ന് രാവിലെ പത്തു മണിയോടുകൂടി വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. പലതവണ വിളിച്ചിട്ടും തുറക്കാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മനു, സോനു എന്നിവരാണ് മക്കൾ.