തൃശൂർ: തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് തുടർ ഭരണം. വിമത കൗൺസിലർ എംകെ വർഗീസിനെ തൃശൂർ കോർപ്പറേഷന്‍റെ മേയറായി തെരഞ്ഞെടുത്തു. 25 വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് ലഭിച്ചത് 23 വോട്ടുകളാണ്.
തൃശൂർ കോര്‍പ്പറേഷന്‍ എൽഡിഎഫിന്; എംകെ വർഗീസ് മേയർ - വിമത കൗൺസിലർ എംകെ വർഗീസ്
യുഡിഎഫ് വിമതൻ എംകെ വർഗീസ് എൽഡിഎഫിന്‍റെ പിന്തുണയോടെ തൃശൂർ കോർപ്പറേഷന്‍റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു
തൃശൂർ എൽഡിഎഫിന്; എംകെ വർഗീസ് മേയർ
ആദ്യ ഘട്ട വോട്ടെടുപ്പിൽ എൽഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി. ആദ്യഘട്ടത്തിൽ 24 വോട്ട് എൽഡിഎഫ് നേടിയപ്പോൾ 23 വോട്ടാണ് യുഡിഎഫ് നേടിയത്. എൻഡിഎ ആറ് വോട്ടും നേടി. രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിന്ന് എൻഡിഎ വിട്ടുനിന്നു.