തൃശൂർ: കുതിരാൻ തുരങ്കത്തിന്‍റെ കോൺക്രീറ്റ് വാൾ പാറവീണ് തകർന്നു. വലിയ ദ്വാരമാണ് കോൺക്രീറ്റ് അടർന്ന് വീണത്തിലൂടെ ഉണ്ടായത്. മുൻ ഭാഗത്തെ ആർച്ച് ഭാഗമാണ് പാറ വീണ് തകർന്നത്. തുരങ്കമുഖത്തെ മണ്ണ് നീക്കുന്നതിനിടയിലായിരുന്നു അപകടം. ഈ സമയത്ത് തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിലും അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. പാറ മാറ്റിയ ശേഷം ഇരുമ്പ് തൂണുകളിൽ, ഇരുമ്പു പാളികൾ വെച്ച് വെൽഡ് ചെയ്തു കോൺഗ്രീറ്റ് ചെയ്ത ദ്വാരം അടച്ചു.
കുതിരാൻ തുരങ്കത്തിന്‍റെ കോൺക്രീറ്റ് വാൾ പാറവീണ് തകർന്നു - തൃശൂർ വാർത്തകൾ
മുൻ ഭാഗത്തെ ആർച്ച് ഭാഗമാണ് പാറ വീണ് തകർന്നത്. വലിയ ദ്വാരമാണ് കോൺക്രീറ്റ് അടർന്ന് വീണത്തിലൂടെ ഉണ്ടായത്.
കുതിരാൻ തുരങ്ക മുഖത്തെ കോൺക്രീറ്റ് വാൾ പാറവീണ് തകർന്നു
നേരത്തെ തുരങ്കമുഖത്ത് മലയിടിഞ്ഞ് വീണ് അപകടമുണ്ടായിരുന്നു. ഇതേ തുടർന്ന് തുരങ്കമുഖത്തെ മണ്ണ് നീക്കുന്നതിന് തീരുമാനിച്ചത്. മണ്ണിടിച്ചിലും പാറ വീഴുന്നതുമടക്കമുള്ള അപകട സാധ്യതകൾ നേരത്തെ തന്നെ പ്രദേശവാസികൾ ഉയർത്തിയതായിരുന്നു. തുരങ്കമുഖത്തെ മണ്ണ് നീക്കുന്നതിനിടയിലാണ് ഇപ്പോൾ പാറ ഇടിഞ്ഞു വീണത്. തുരങ്കം മാർച്ചിന് മുമ്പ് തുറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനിടയിലുണ്ടായ ഈ സംഭവങ്ങൾ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കൂടുതൽ വർധിപ്പിക്കുന്നു.
Last Updated : Jan 18, 2021, 5:17 AM IST