കേരളം

kerala

ETV Bharat / state

ഗജരാജന്‍ ഗുരുവായൂര്‍ കേശവന് സ്‌മരണാഞ്ജലി

ആനക്കോട്ടയിലെ 22 കൊമ്പൻമാർ കേശവ പ്രതിമയിൽ പുഷ്‌പചക്രം സമർപ്പിച്ചാണ് അനുസ്‌മരണ ചടങ്ങുകൾ നടന്നത്.

Guruvayoor Keshavan  Commemoration for Guruvayoor Keshavan  ഗുരുവായൂര്‍ കേശവന്‍  ഗുരുവായൂര്‍ കേശവന് അനുസ്‌മരണം
ഗജരാജന്‍ ഗുരുവായൂര്‍ കേശവന് അനുസ്‌മരണം നടത്തി

By

Published : Dec 7, 2019, 4:08 PM IST

Updated : Dec 7, 2019, 6:05 PM IST

തൃശൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍റെ ഓര്‍മ്മയില്‍ ഗുരുവായൂര്‍ ക്ഷേത്രം. ആനക്കോട്ടയിലെ ലക്ഷണമൊത്ത 22 കൊമ്പൻമാർ നേരിട്ട് കേശവ പ്രതിമയിൽ പുഷ്‌പചക്രം സമർപ്പിച്ചാണ് അനുസ്‌മരണ ചടങ്ങുകൾ നടന്നത്. രാവിലെ 10.30 ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് 22 ആനകൾ ഘോഷയാത്രയായാണ് അനുസ്‌മരണ ചടങ്ങിന് എത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ഭക്തന്‍മാരും ആനപ്രേമികളും ശ്രീവൽസം ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ എത്തി.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന് സ്‌മരണാഞ്ജലി

ഗുരുവായൂർ കേശവന്‍റെ ചിത്രം ആലേഖനം ചെയ്ത ഫോട്ടോയുമായി ഗുരുവായൂർ പത്മനാഭനും ഗുരുവായൂരപ്പന്‍റെ ചിത്രവുമായി ഇടതു വശത്ത് കൊമ്പൻ ഇന്ദ്രസെന്നും അണിനിരന്നു. തുടര്‍ന്ന് ഘോഷയാത്രയായി ആനകള്‍ ഗുരുവായൂരപ്പനെ വലം വച്ചു. ശേഷം തെക്കേ നടയിൽ സ്ഥാപിച്ചിട്ടുള്ള ഗുരുവായൂർ കേശവന്‍റെ പ്രതിമക്ക് മുന്നില്‍ പുഷപചക്രം സമർപ്പിച്ച് തുമ്പികൈ ഉയർത്തി പിന്മുറക്കാര്‍ കേശവനെ ആദരിച്ചു.

ദേവസ്വം ചെയർമാൻ ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു ഗുരുവായൂർ കേശവൻ. വർഷങ്ങൾക്ക് മുമ്പ് ഏകാദശി ദിനത്തിന്‍റെ തലേന്ന് ഗുരുവായൂരപ്പനെ വണങ്ങി നിൽക്കുന്ന നിലയിലാണ് ഗുരുവായൂർ കേശവൻ ചരിഞ്ഞത്. ഭൂലോക വൈകുണ്ഠം എന്ന് വിശേഷിപ്പിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി നാളെയാണ്.

Last Updated : Dec 7, 2019, 6:05 PM IST

ABOUT THE AUTHOR

...view details