കേരളം

kerala

ETV Bharat / state

തൃശൂരിൽ സിഎന്‍ജി നിറച്ച സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു - bus news

14 കിലോ സിഎന്‍ജി കൊള്ളാവുന്ന ആറ് സിലിണ്ടറും 10 കിലോ കൊള്ളാവുന്ന രണ്ട് സിലിണ്ടറുകളുമാണ് ബസില്‍ ഘടിപ്പിച്ചിട്ടുള്ളത്.

സിഎന്‍ജി  സിഎന്‍ജി ബസ്  തൃശൂരിൽ സിഎന്‍ജി നിറച്ച സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു  തൃശൂർ വാർത്ത  പ്രാദേശിക വാർത്ത  CNG BUS  CNG BUS SERVICE STARTED IN THRISSUR  THRISSUR news  bus news  cng bus news
തൃശൂരിൽ സിഎന്‍ജി നിറച്ച സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു

By

Published : Feb 3, 2021, 4:36 PM IST

തൃശൂർ: ഇന്ധന വില വര്‍ധനവിനെ പ്രതിരോധിക്കാന്‍ സിഎന്‍ജി നിറച്ച ജില്ലയിലെ ആദ്യത്തെ ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. തൃശൂര്‍-കുറ്റിപ്പുറം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ''അലങ്കാര്‍'' ബസാണ് ഡീസലില്‍ നിന്നും സിഎന്‍ജിയിലേക്ക് മാറ്റി സര്‍വീസ് നടത്തുന്നത്.

തൃശൂരിൽ സിഎന്‍ജി നിറച്ച സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു

പാലക്കാട് പട്ടാമ്പി വാവ്വന്നൂര്‍ സ്വദേശി നാസറാണ് തന്‍റെ ബസില്‍ ഈ പുത്തന്‍ പരീക്ഷണം നടത്തിയത്. പ്രവാസിയായ നാസറിന് 12 സ്വകാര്യ ബസുകളുണ്ട്. ഇതില്‍ ഒരു ബസാണ് ആദ്യഘട്ടത്തില്‍ സിഎന്‍ജി ആക്കിയത്. എറണാകുളം കളമശേരിയിലെ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കമ്പനിയില്‍ നിന്നാണ് ഡീസല്‍ ബസ് സിഎന്‍ജിയിലേക്ക് രൂപമാറ്റം വരുത്തിയത്. 4,78,000 രൂപ ചെലവഴിച്ചാണ് ബസിന്‍റെ എന്‍ജിനില്‍ മാറ്റം വരുത്തി സിഎന്‍ജി ആക്കിയത്.

കൊവിഡിന് മുമ്പ് പ്രതിദിനം 4000 മുതല്‍ 5000 രൂപ വരെ വരുമാനമുണ്ടായിരുന്നു. കൊവിഡിന് ശേഷം പെട്രോള്‍ പമ്പില്‍ പലപ്പോഴും ഡീസലിന് കടം പറഞ്ഞാണ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ബസ് സര്‍വീസ് പ്രതിസന്ധിയിലായപ്പോഴാണ് സിഎന്‍ജിയിലേക്ക് മാറാന്‍ ആലോചിച്ചത്. നെല്ലുവായ് സ്വദേശി ഗിരിഷിനാണ് ബസുകളുടെ മേല്‍നോട്ട ചുമതല. ഇദ്ദേഹത്തിന്‍റെ സഹായത്തോടെയാണ് ബസ് സിഎന്‍ജിയിലേക്ക് മാറാന്‍ തീരുമാനിച്ചത്. സിഎന്‍ജി ഘടിപ്പിച്ചശേഷം പ്രതിദിനം 2500 രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്ന് ഗീരീഷ് പറയുന്നു..

14 കിലോ സിഎന്‍ജി കൊള്ളാവുന്ന ആറ് സിലിണ്ടറും 10 കിലോ കൊള്ളാവുന്ന രണ്ട് സിലിണ്ടറുകളുമാണ് ബസില്‍ ഘടിപ്പിച്ചിട്ടുള്ളത്. തൃശൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് നാലു തവണ പോയി വന്നാല്‍ സിഎന്‍ജി നിറയ്ക്കണം. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലുള്ള പമ്പില്‍ നിന്നാണ് സിഎന്‍ജി നിറയ്ക്കുന്നത്.

ABOUT THE AUTHOR

...view details