തൃശൂരിൽ യുവമോർച്ച മാർച്ചിൽ സംഘർഷം - ബിജെപി
മന്ത്രി വിഎസ് സുനിൽകുമാറിന്‍റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി
തൃശൂരിൽ യുവമോർച്ച മാർച്ചിൽ സംഘർഷം
തൃശൂർ: ജില്ലയിൽ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രി വിഎസ് സുനിൽകുമാറിന്‍റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ യുവമോർച്ച ജില്ലാ പ്രസിഡന്‍റ് സബീഷ്, മണ്ഡലം പ്രസിഡന്‍റ് ശ്രീജിത്ത് വാകയിൽ, യുവമോർച്ച പ്രവർത്തകരായ അലൻ, ഗിരിധർ എന്നിവരെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Sep 19, 2020, 6:55 PM IST