തൃശ്ശൂർ:തൃശ്ശൂർ ഗവ.എഞ്ചിനീയറിങ് കോളജിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം. പൊലീസ് ലാത്തി വീശി. കഴിഞ്ഞ ദിവസം രാത്രി വിദ്യാർഥിനികളോട് മോശമായി പെരുമാറിയ ആളെ പൊലീസ് ഇടപെട്ട് വിട്ടയച്ചെന്നാണ് വിദ്യാർഥികളുടെ ആരോപണം.
പെൺകുട്ടികളോട് മോശമായി പെരുമാറിയ ആളെ വിട്ടയച്ചു; തൃശ്ശൂരിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം
വിദ്യാർഥിനികളോട് മോശമായി പെരുമാറിയ ആൾക്കെതിരെ നടപടിയെടുക്കാതെ പൊലീസ് വിട്ടയച്ചതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പെൺകുട്ടികളോട് മോശമായി പെരുമാറിയ ആളെ വിട്ടയച്ചു; തൃശ്ശൂരിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം
ഇതിനെ തുടർന്ന് വിദ്യാർഥികളും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. വിദ്യാർഥികൾ വിയ്യൂർ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് പൊലീസ് വിദ്യാർഥികൾക്ക് നേരെ ലാത്തി വീശിയതോടെ സംഘർഷം കനത്തു.
പെൺകുട്ടികളെ ശല്യം ചെയ്‌ത ആൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണ് എന്നാണ് വിദ്യാർഥികളുടെ ആരോപണം. സംഭവത്തിൽ കേസ് എടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് വിദ്യാർഥികൾ പിരിഞ്ഞുപോയി. ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.