കേരളം

kerala

ETV Bharat / state

വിവാഹ ദിനത്തില്‍ കത്തിക്കുത്ത് - clash

വിവാഹ സത്കാരത്തിനിടെ ദേഹത്ത് തട്ടിയെന്നാരോപിച്ച് തുടങ്ങിയ സംഘർഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷം

By

Published : May 5, 2019, 11:32 PM IST

Updated : May 6, 2019, 12:44 AM IST

തൃശൂര്‍: ഇരിങ്ങാലക്കുട കനാൽബേസിൽ വിവാഹ വീട്ടിൽ സംഘര്‍ഷം. വധുവിന്‍റെ സഹോദരന്മാരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കനാൽബേസ് കോളനിയിൽ അരിക്കാട്ട് പറമ്പിൽ സന്ദീപിന്‍റെ വിവാഹചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്. വിവാഹ സത്കാരത്തിനിടെ ദേഹത്ത് തട്ടിയെന്നാരോപിച്ച് തുടങ്ങിയ സംഘർഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. വെള്ളാറ്റത്തൂർ സ്വദേശികളായ പുത്തൻവീട്ടിൽ അരുൺ (26), കൽവളപ്പിൽ പ്രദീപ് (32), കൽവളപ്പിൽ പ്രശാന്ത് (28), വേലൂർ സ്വദേശി ചോറങ്ങാടൻ നിധിൻ (26), കനാൽബേസ് സ്വദേശി ചിരട്ടപുരയ്ക്കൽ നിധിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

വിവാഹ ദിനത്തില്‍ സംഘര്‍ഷം; കത്തിയാക്രമണം
Last Updated : May 6, 2019, 12:44 AM IST

ABOUT THE AUTHOR

...view details