തൃശ്ശൂര്‍:കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്‌മസ് വിപണി സജീവമാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍. തൃശ്ശൂർ നഗരത്തിലെ ക്രിസ്‌മസ് വിപണി ഉണർന്നു കഴിഞ്ഞു. കടകളിൽ ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും ക്രിസ്‌മസ് പാപ്പാ വേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തി.
കൊവിഡ് ആശങ്കക്കിടയിലും സജീവമായി ക്രിസ്മസ് വിപണി - ക്രിസ്മസ് വിപണി തൃശ്ശൂര്‍
ചൈനീസ് ഉൽപ്പന്നങ്ങളുടെ വരവ് കുറഞ്ഞത് മൂലം ഇത്തവണ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ നിന്നാണ് തൃശ്ശൂരിലെ ചെറുകിട വ്യാപാരികൾ സ്റ്റാറുകളും ഫാൻസി ലൈറ്റുകളും മറ്റ് അലങ്കാര വസ്തുക്കളും കച്ചവടത്തിനായി ഇറക്കുമതി ചെയ്തിരിക്കുന്നത്
ചൈനീസ് ഉൽപ്പന്നങ്ങളുടെ വരവ് കുറഞ്ഞത് മൂലം ഇത്തവണ മുംബൈ, ഡൽഹി, കൊൽക്കത്ത, എന്നീ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ നിന്നാണ് തൃശ്ശൂരിലെ ചെറുകിട വ്യാപാരികൾ സ്റ്റാറുകളും ഫാൻസി ലൈറ്റുകളും മറ്റ് അലങ്കാര വസ്തുക്കളും കച്ചവടത്തിനായി ഇറക്കുമതി ചെയ്തിരിക്കുന്നത്. പരമ്പരാഗത പേപ്പർ സ്റ്റാറുകൾക്ക് പകരം എൽഇഡി ലൈറ്റുകൾ കൊണ്ട് നിർമിച്ച സ്റ്റാറുകളും മരക്കഷ്ണങ്ങൾ കൂട്ടിച്ചേർത്തു നിർമിച്ച സ്റ്റാറുകളും വിപണി കീഴടക്കി കഴിഞ്ഞു.
വ്യത്യസ്തമായ സ്റ്റാറുകൾക്ക് തന്നെയാണ് ഇത്തവണയും ആവശ്യക്കാർ ഏറെയും. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കടകളിലേക്ക് ആളുകൾ എത്തുന്നതിൽ കുറവുണ്ട് എന്ന് കച്ചവടക്കാർ പറയുന്നു. ക്രിസ്‌മസിന്‍റെ ആകര്‍ഷണങ്ങളായ നക്ഷത്രങ്ങളും റെഡിമെയ്‌ഡ് പുല്‍ക്കൂടും എല്‍ഇഡി ലൈറ്റുകളുമെല്ലാം ഇത്തവണ വിപണി കീഴടക്കുവാനെത്തിയിട്ടുണ്ട്. ഒപ്പം ക്രിസ്‌മസ് ട്രീകളും അലങ്കാര വസ്തുക്കളും വിപണിയില്‍ സജീവമാണ്. കൊവിഡ് മൂലം ഓണവിപണി നഷ്ടപ്പെട്ട വ്യാപാരികൾ ക്രിസ്‌മസിനെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞതും ആളുകൾ പതുക്കെ വിപണിയിലെത്തി തുടങ്ങിയതും വ്യാപാരികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.