തൃശ്ശൂർ: ലോക്സഭാ തെരഞ്ഞടുപ്പിലെ ദയനീയ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവക്കണമെന്ന് നിയുക്ത വടകര എംപി കെ. മുരളീധരൻ. ഇക്കാര്യത്തിൽ പിണറായി എ കെ ആന്‍റണിയുടെ പാത പിന്തുടരണമെന്നും പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവാൻ സ്വയം തീരുമാനിച്ചിരിക്കുകയാണെന്നും മുരളീധരൻ തൃശ്ശൂരിൽ പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം : കെ മുരളീധരൻ - k muraleedharan
സംഘടനാ സംവിധാനത്തിന്‍റെ അഭാവം പല സംസ്ഥാനങ്ങളിലും തിരിച്ചടിയായതിനൽ കെപിസിസി പുനസംഘടന അനിവാര്യമാണെന്നും കെ മുരളീധരൻ.
കെ. മുരളീധരൻ
അടുത്ത രണ്ട് വർഷം തെരഞ്ഞെടുപ്പുകളുടെ പരമ്പരയാണെന്ന് ഓർമ്മിപ്പെടുത്തിയ കെ മുരളീധരൻ, ശക്തമായ കേന്ദ്ര നേതൃത്വം ഉണ്ടായിട്ടും സംഘടനാ സംവിധാനത്തിന്‍റെ അഭാവമാണ് പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കാതിരുന്നത്. അതിനാൽ കെപിസിസി പുനസംഘടന അനിവാര്യമാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ ജയിക്കുമെന്ന പറഞ്ഞ മുരളീധരൻ അവിടെ തെരഞ്ഞെടുപ്പ് നടക്കാൻ കുമ്മനം നൽകിയ പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.