തൃശൂർ: കോൺഗ്രസിനും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ കോൺഗ്രസിന്‍റെ പ്രസക്തി ഇല്ലാതായി. ആർഎസ്എസിനും വർഗീയതക്കുമെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.
കോൺഗ്രസിനും ആർ.എസ്.എസിനുമെതിരെ പിണറായി വിജയൻ - thrissur
വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പിണറായി വിജയന്‍ ആരോപിച്ചു.
കോൺഗ്രസിനും ആർ.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
സ്വാതന്ത്ര്യ സമരത്തിന്‍റെ ഏഴയലത്ത് പോലും പോയിട്ടില്ലാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സവർക്കറെ ധീര ദേശാഭിമാനിയായിട്ടാണ് ആർഎസ്എസ് ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. തൃശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ അഴീക്കോടൻ രാഘവന്‍റെ അമ്പതാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.