തൃശ്ശൂര്‍: ചേർപ്പിൽ യുവാവ് സഹോദരനെ കൊന്നു കുഴിച്ചു മൂടിയ കേസില്‍ അമ്മയേയും പ്രതി ചേർത്തു. മൃതദേഹം മറവ് ചെയ്‌തത് അമ്മയുടെ സഹായത്തോടെയാണെന്ന സാബുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ പത്മാവതിയേയും പ്രതി ചേർത്തത്. പത്മാവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്മാവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്യുന്ന അവസരിത്തില്‍ അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ചേർപ്പ് മുത്തുള്ളിയാൽ സ്വദേശി കെ.ജെ ബാബുവാണ് കഴിഞ്ഞ ശനിയാഴ്‌ച്ച കൊല്ലപ്പെട്ടത്. ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ്. ഇതില്‍ സഹികെട്ടാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് സാബു പോലീസിന് മൊഴി നൽകി.