തൃശ്ശൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ഇല്ലം നിറ ആഘോഷം നടന്നു. രാവിലെ 6.15 ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ക്ഷേത്രനടയിൽ എത്തിച്ചിരുന്ന കതിർ കറ്റകൾ പാരമ്പര്യ അവകാശികൾ തലയിലേറ്റി ക്ഷേത്ര കവാടത്തിലെത്തിച്ചു. തുടർന്ന് പൂജകൾക്ക് ശേഷം കതിർക്കറ്റകൾ ക്ഷേത്രത്തിനകത്ത് എഴുന്നള്ളിച്ചു. മേൽശാന്തി ലക്ഷ്മി പൂജ ചെയ്ത് കതിരുകൾ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതോടെ ചടങ്ങ് അവസാനിക്കും. പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്യുമെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷം നടന്നു - Guruvayur temple
കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ഇല്ലം നിറ ആഘോഷം നടന്നത്.
എല്ലാ വർഷവും ആയിരത്തിലധികം കതിർ കറ്റകളാണ് ഇല്ലം നിറക്കായി എത്തിച്ചിരുന്നത്. ഇത് 60 കീഴ്‌ശാന്തിമാർ ചേർന്ന് ഭഗവാന് സമർപ്പിക്കും. എന്നാൽ കൊവിഡിനെ തുടർന്ന് ഇക്കൊല്ലം അത് കതിരുകൾ 150 ആയി ചുരുക്കി. 15 കീഴ്‌ശാന്തിമാർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭക്തർക്ക് പ്രവേശനം ഇല്ലാത്തതിനാൽ ക്ഷേത്രത്തിന് പുറത്ത് എത്തുന്ന ഭക്തർക്ക് പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് കടുത്ത നിയന്തണം ഏർപ്പെടുത്തിയിരുന്നു. ഏഴ് മണിയോടെ ചടങ്ങുകൾ പൂർത്തിയായി. ക്ഷേത്രത്തിലെ ഉപദേവതമാർക്കും, മമ്മിയൂർ ശിവ ക്ഷേത്രത്തിലും ഇല്ലം നിറ നടന്നു.